ചിലരെ വാര്‍ത്തതേ
നിലവിളിക്കും പോല്‍.
ചിരിച്ച നേരത്ത് കെറുവിപ്പില്‍ സ്വയം
ഘനീഭവിച്ചൊരു മുഖമൊരുത്തനു-
ണ്ടൊളിഞ്ഞുനോക്കുന്നോ-
ളിവളെന്നെപ്പൊഴും
വെറുതെ തോന്നിക്കുമൊരുത്തി.
വേദന കടിച്ചമര്‍ത്തിയ
മുഖമൊരുത്തിയ്ക്ക്.
എന്തോമറച്ചുവെച്ചതിന്‍ പരുങ്ങലെപ്പൊഴു-
മൊരുത്തനോടൊപ്പം.
ഒരുത്തനെക്കണ്ടാല്‍ മരിച്ചു നാഴിക
കഴിഞ്ഞു നാലെന്നുമൊരുത്തനെക്കണ്ടാല്‍
തിരക്കിലെങ്ങോട്ടോ കുതിക്കയാണെന്നും.
വെറുതെയാവുമീ മുഖപടങ്ങളില്‍
വരച്ചതൊക്കെയും വെറും വരപ്പുകള്‍,
അകത്തെ സത്യത്തെ മറച്ചുവെയ്ക്കവാന്‍
ജഗന്നിയന്താവിന്‍ കറക്കുകമ്പനിപ്പരസ്യറേപ്പറാം.
ഒഴുക്കിനോടുരഞ്ഞുരഞ്ഞുമായണ-
മകത്തെഴുത്തുകള്‍ മുഖത്തെഴുത്തുകള്‍.
No comments:
Post a Comment