പുഴ മീനുകളുടേം
ഒഴുക്കിന്റെ കൈപിടിച്ചോടുന്ന
ഒരുളന്‍ ചരല്‍ക്കല്ലുകളുടേം
അടിപ്പായലുകളുടേം
ഞണ്ടിന്റേം തവളേള്‍ടേം
ആമപ്പെണ്ണാള്‍ന്റേം ആണാളിന്റേം
ആമക്കുരുന്ന്വേള്‍ടേം ആണെന്നപോലെ
ഓരങ്ങളുടേതുമാണ്.
പുല്‍പ്പരപ്പിന്റെയും
തീരവൃക്ഷങ്ങളുടേം അപ്പുറത്തെ
പച്ചക്കുന്നിനും
അതിനമപ്പുറത്തെ ആകാശത്തിനും
പുഴയില്‍ അവകാശങ്ങളുണ്ട്,
സംബന്ധങ്ങളുണ്ട്.
അത്രവിദൂരതയിലെ
മരുമണല്‍ത്തരിക്കുപോലുമുണ്ട്
പകല്‍ക്കിനാവിന്റെ ഒറ്റവേരറ്റമെങ്കിലും
പുഴയില്‍...
No comments:
Post a Comment