എത്രമേല്‍ ചാഞ്ഞു നീ നിന്നു
എനിക്കോടിനിന്‍ മൂര്‍ദ്ദാവിലെത്താന്‍,
എത്രയ്ക്കുചില്ല നീ വീശി
എന്നാത്മാവു പൊള്ളാതിരിക്കാന്‍
എത്ര പതുക്കെയൊലിപ്പൂ
എനിക്കോളം മുറിച്ചുകടക്കാന്‍ .
എത്രയടക്കിപ്പിടിച്ചു
എന്നോടമുലയാതിരിക്കാന്‍.
എത്രമൃദുപ്പെട്ടുതന്നൂ
എന്‍വേരിന്നു വെള്ളം കുടിക്കാന്‍
എത്രമേല്‍ തേനില്‍ക്കുഴച്ചു
എന്‍ നാവിന്നു കയ്ക്കാതിരിക്കാന്‍.
No comments:
Post a Comment