പുലര്‍ച്ചയ്‌ക്കെണീപ്പിച്ച്,
പല്ലു തേപ്പിച്ച്, കുളിപ്പിച്ച്,
അലക്കിയതുടുപ്പിച്ച,്
പൊടിയരിക്കഞ്ഞിയിത്തിരി-
ച്ചമ്മന്തി കൂട്ടിത്തൊട്ട,്
്കാക്കേപൂച്ചേ പാടി-
പ്പലേകഥേം കാര്യോം ചൊല്ലി-
ക്കുടിപ്പിച്ചുറക്കപ്പായില്‍
കോസടി വിരിച്ചതില്‍
കിടത്തിച്ചേര്‍ന്നിരുന്നോരോ
പൂരാണം മൂളിയോമനി-
ച്ചുറക്കീ മോനമ്മയെ.
ജീവിതമന്തിയായപ്പോള്‍
മോനമ്മ കൈക്കുഞ്ഞായി!
No comments:
Post a Comment