വിട്ടു കൊടുക്കൂ,
വിട്ടു കൊടുക്കൂ,
കയറാല്‍ കെട്ടി വരിഞ്ഞു
പിടിക്കാതഴുകാന്‍,
അലിയാന്‍
പൊടി പൊടിയായി
ദ്രവിക്കാന്‍
വിട്ടു കൊടുക്കൂ വിട്ടു കൊടുക്കൂ.
വിട്ടു കൊടുക്കൂ കാറ്റിന്,
കടലിനൊഴുക്കിന്,
വിട്ടു കൊടുക്കൂ ചുടു വേനലിന,്
മഞ്ഞിന്, തോരാമഴയുടെ
യരുളപ്പാടിന്.
പ്രണയത്തിന്ന,് വിയോഗത്തിന്നും
ഓരോ ശാഠ്യങ്ങള്‍ക്കും.
ഒരു വാക്കാലെ,
വിതുമ്പലിനാലെ-
ക്കൈതടയാതെയയച്ചു
കൊടുക്കൂ മരണത്തിന്നും..
No comments:
Post a Comment