31 Dec 2012

വര്‍ഷം വാടിവീഴുമ്പോള്‍



കൊഴിഞ്ഞ വസന്തത്തിന്‍ 
ഗന്ധമിത്തിരിക്കൂടി
ഓര്‍മ്മയില്‍ സുഖം ത-
ന്നുരുമ്മിത്തൊട്ടു നിന്നേയ്ക്കും. 
പിന്നെപ്പൂതു വര്‍ഷത്തിന്‍ 
മൊട്ടുകള്‍ വിരിയുമ്പോള്‍ 
മറക്കും നാം 
പോയകാലത്തിന്റെ മണം 
ഗൂഢമര്‍മ്മരം.

പൊടിമണല്‍പ്പാതയില്‍ക്കാറ്റു
മായ്ക്കുമാ ദിനാന്തങ്ങള്‍,
മുടന്തന്‍ ചോടുവെപ്പിന്റെ
മങ്ങിയ കാല്‍പ്പാടുകള്‍.


No comments: