ഇന്ന് ഡിസംബര്‍5.
അന്താരാഷ്ട്ര മണ്ണുസംരക്ഷണ ദിനം
മണ്ണില്‍ നിന്നു
മുളയ്ക്കുന്നു നമ്മള്‍
മണ്ണില്‍ വിത്താ
യുറങ്ങുന്ന നമ്മള്‍.
മണ്ണുതിന്നു
തളിര്‍ത്തു പൂക്കുന്നു.
മണ്ണുമൂക്കുന്നു
കായ്ക്കുന്നു നമ്മില്‍.
മണ്ണിനാഴത്തില്‍
നമ്മള്‍ക്കുവേരുകള്‍
മണ്ണില്‍നമ്മള്‍
ക്കുറവയും ഉപ്പും.
മണ്ണടരിന്‍
മണമുണ്ടുനമ്മില്‍
മണ്ണു നമ്മള്‍
മൃദുവാമൊരിക്കല്‍
ഞെട്ടുവാടി
ക്കരിഞ്ഞു പോകുമ്പോള്‍
മണ്ണിലേയ്ക്കൂര്‍ന്നു
വീഴുന്നു നമ്മള്‍.
മണ്ണില്‍നിന്നു
മുളയ്ക്കുന്ന നമ്മള്‍
മണ്ണിലേയ്ക്കു
മടങ്ങുമൊടുക്കം.
No comments:
Post a Comment