ഫിലോസഫി,
എല്ലാ ഫിലോസഫീം,
ഒരെട്ടുകാലിവല.
യാത്രകളുടെ,
പറത്തങ്ങളുടെ,
വിസ്മയങ്ങളുടെ,
ആകാംക്ഷകളുടെ,
അന്വേഷണങ്ങളുടെ,
സ്വാതന്ത്ര്യത്തിന്റെ,
തുറന്ന വഴിയില്‍
വലിയ വലവിരിച്ച്.
അവര്‍കാത്തിരിക്കുന്നു...
ജ്ഞാനദാഹികളായ കുട്ടികള്‍,
വേഗത്തില്‍ പറക്കുന്നവര്‍,
ഇത്തിരി തേനിന്നു വിശക്കുന്നവര്‍,
ആകാശം മോഹിക്കുന്നവര്‍,
വെളിച്ചം ദാഹിക്കുന്നവര്‍,
ഈച്ചകള്‍,
പ്രാണികള്‍,
തുമ്പികള്‍ പൂമ്പാറ്റകള്‍...
എല്ലാവരും വലയില്‍ വീഴുന്നു.
ഫിലോസഫികള്‍
എട്ടുകാലുള്ള വിശപ്പുകൊണ്ട്
ഈ ലോകത്തെ
മുഴുവന്‍ തിന്നു തീര്‍ക്കുന്നു.
No comments:
Post a Comment