കടലിലേയ്ക്കുള്ള യാത്രയില്‍
ഓരോ ചുവടും കടലിനെ അറിയാന്‍ തുടങ്ങുന്നു.
കടലിന്റെ മണം, ഉപ്പ്,
തിരയലപ്പുകളുടെ ശബ്ദം.
അത് കൂടിക്കൂടി വരും.
പക്ഷെ ഉപ്പുമണത്തിലോ
തിരയടി ഒച്ചകളിലോ
തണുത്ത കാറ്റടിയിലോ അവസാനിക്കില്ല
കടലിലേയ്ക്കുള്ള യാത്ര.
'
കടല്‍ത്തിരത്തേയ്ക്കുള്ള യാത്രയല്ല അത്.
തീരത്തെ മുറിച്ചു കടന്ന്
തിരമാലകളുടെ പ്രതിരോധങ്ങള്‍ മുറിച്ചു കടന്ന്
ധീരമായി അതു മുന്നോട്ടു പോകുന്നു.
കടല്‍ വെറും ആഴമല്ല,
അഗാധതയാണത്.
അഗാധതയിലേയ്ക്കുള്ള യാത്രയാണ്
കടലിലേയ്ക്കുള്ള യാത്ര.
ആകാശത്തിലേയ്ക്കുള്ള യാത്ര
മേഘമാലകള്‍ക്കിടയില്‍ ചുറ്റിത്തിരയുകയില്ല.
ആകാശം വെറും ഒരുയരമല്ല.
അപാരത,
അപാരതയിലേയ്ക്കുള്ള യാത്രയാണ്
ആകാശത്തിലേക്കുള്ള യാത്ര.
ഏകാന്തത അഗാധതയുടെ പൊരുളാണ്.
അപാരതയുടേയും.
ഏകാന്തതയിലേയ്ക്കുള്ള യാത്ര
ഒരിക്കലും അവസാനിക്കുന്നില്ല.
No comments:
Post a Comment