എങ്ങാണ്ടുണ്ടൊരു
ചാരക്കിളിയവള്‍
നീട്ടി വിളിക്കും
തായ്‌മൊഴി കേള്‍പ്പാന്‍
കാതുകള്‍ വേണ്ടാ.
ഉണ്ടൊരു നീലാകാശം.
വെണ്‍മേഘങ്ങള്‍,
സൂര്യന്‍,
മഞ്ഞലമൂടല്‍.
അങ്ങോട്ടേയ്ക്കു
പിടഞ്ഞു പറക്കാന്‍
ചിറകുകള്‍ വേണ്ടാ.
അവിടെയുദിക്കും
പുലരൊളികാണാന്‍
കണ്ണുകള്‍ വേണ്ടാ.
ഉണ്ടൊരപാരസമുദ്രമഗാധം,
ശാന്തമശാന്തം.
അതിനുടെയക്കരെ-
യിക്കരെയെത്താ-
നോടം വേണ്ടാ.
ഉണ്ടൊരു പാത,
പര്‍വ്വതശീര്‍ഷം
തേടിപ്പോവത്.
കാലുകള്‍വേണ്ടാ-
പ്പാതയിലൂടെ
നടപ്പാനാര്‍ക്കും.
No comments:
Post a Comment