എവിടെയുമുണ്ടു വെളിച്ചം,
തളിരിലയില്‍,-
പ്പൂവിന്‍ ചിരിയില്‍-
ചിതറിയ ചില്ലിന്‍ തുണ്ടില്‍.
ചെറു കല്ലില്‍,
പ്പൂഴിത്തരിയില്‍,
ഇരുളില്‍ക്കൂടിയു-
മുണ്ടു വെളിച്ചം.
ജനലുകള്‍
പോള തുറന്നു വിളിപ്പൂ
പൂമുഖവാതില്‍
തുറന്നു കിടപ്പൂ,
മിന്നാമിന്നികള്‍
മിന്നി നിരപ്പൂ...
കാണുന്നില്ല വെളിച്ചം ,
ഇരുളിന്‍കടലില്‍ മറുകര,
ഞാനും നീയും
കഷ്ടം...
No comments:
Post a Comment