അവളില്‍നിന്ന് ഞാന്‍ പലതും പഠിച്ചിട്ടുണ്ട്.
മുമ്പൊരിക്കലും ഒരിക്കലും
എനിക്കൂഹിക്കുവാനോ
സങ്കല്‍പ്പിക്കാനോ ആവതില്ലാതിരുന്ന
വിലപ്പെട്ട പലമൂല്യങ്ങളും.
എറ്റവും പ്രധാനപ്പെട്ടത്
നിശ്ശബ്ദമായിരിക്കാനുള്ള പാഠമാണ്.
എനിക്കാവുന്നപോലെ നിശ്ശബ്ദതയെക്കുറിച്ച്
ഏകാന്തതയെക്കുറിച്ച് ഒരു ഫിലോസഫി ഉദ്ദരിക്കനോ
ഒരു കവിതകെട്ടിയുണ്ടാക്കാനോ ഒന്നും
ഒരിക്കലും അവള്‍ ഇഷ്ടപ്പെടുകയില്ല,
അതിനൊന്നും അവള്‍ സാധിക്കുകയുണ്ടാവില്ല,
പക്ഷെ അകൃത്രിമവും സരളവും
സ്വാഭാവികവുമായ നിശ്ശബ്ദത
ഞാനവളില്‍നിന്ന് അനുഭവിച്ചു.
ഒരു പര്‍വ്വതത്തിന്റെയോ
ഒരു കടലിന്റെയോ ഹൃദയാന്തരത്തിലെ
ഗാഢമായ നിശ്ശബ്ദത.
എന്റെ രോഷപ്രകടനങ്ങള്‍ക്കോ ആക്രോശങ്ങല്‍ക്കോ
എന്റെ അല്പത്തരങ്ങള്‍ക്കോ അധാര്‍മ്മികതയ്‌ക്കോ
അവളുടെ നിശ്ശബ്ദതയെ ഭഞ്ജിക്കാന്‍ കഴിഞ്ഞില്ല.
ശബ്ദങ്ങള്‍ കൊണ്ട് ഞാനവളെക്കാള്‍
എത്രയോ ചെറുതാവുകയും
നിശ്ശബ്ദതകൊണ്ട് അവളെന്നെക്കാള്‍
എത്രയോ ബൃഹത്താവുകയുംചെയ്തു...
No comments:
Post a Comment