കൂടംകുളംസമരത്തില്‍ പോലീസതിക്രമത്തെയും അറസ്റ്റിനേയും അന്യായമായ കള്ളക്കേസുചുമത്തലിനേയും പലവിധം പീഡനങ്ങളേയും തുടര്‍ന്ന് മരണപ്പെട്ട റോസ്ലിന്‍ അക്കയെ ഓര്‍മ്മിക്കുന്നു.
സാരമില്ലക്കാ, സാരമില്ല,
ഇനികുറച്ചുനേരം കണ്ണടച്ച് കിടന്ന്
ഉറങ്കിക്കോളൂ അക്കാ. ഉറങ്കിക്കോളൂ
ഇടിന്തകരൈമണ്ണുപായില്‍
കാലുലര്‍ത്തിക്കിടന്ന്
പാണ്ടിപ്പഴമ്പൊലിമൈ പാടും
അന്തിക്കടല്‍ക്കാറ്റില്‍
കാതു ചേര്‍ത്തുവെ
ച്ചുയിരുരടച്ചുവെച്ചൊറങ്കിക്കോളൂ അക്കാ,
ഒറങ്കിക്കോളൂ.
ഉയിരിനുടെസത്യം ഉടമ്പിനുടെ തീരില്ലക്കാ.
നീതിയുടെ കണ്ണ് കാറ്റിനാലെകെടും
ഭൂമിയിലെ ചെറു ചീലത്തിരിയല്ലക്കാ,
അതുതാന്‍് പെരിയ വാനത്തിലെ സൂരിയന്‍.
അന്തികൊണ്ട് മൂടമുടിയില്ലക്കാ
അതിനുടെ വെയില്‍,
പോ അക്കാ, പോ,
കടലലൈയില്‍ മറഞ്ച് മറഞ്ച,്
മുങ്കിമുങ്കിപ്പോ.
ഉപ്പുപോലലിഞ്ചലിഞ്ച് പോ.
തിരികൈ വരണമക്കാ,
പട്ടാടചുറ്റിയൊരു പടകാളിത്തിരയായ്
്കരകേറി വരണമക്കാ.
പോ അക്കാ പോ
ഇടിന്തകരൈപ്പൂഴിമണ്ണില്‍
ചാരപ്പൊടിയായമര്‍ന്തമര്‍ന്തുപോ.
തിരുമ്പി വരണമക്കാ, തിരുമ്പിവരണം
പഴയൊരു തായ് മരമായ്
പെരിയൊരു പുളിമരമായ്.
No comments:
Post a Comment