ബാക്കിയുണ്ടാവരുത്
ഉണ്ടെഴുന്നേല്‍ക്കുമ്പോള്‍
ഇലയിലൊരു വറ്റ്,
പറഞ്ഞു തീര്‍ന്നാല്‍പ്പിന്നെ
ചങ്കിലൊരു വാക്ക്
പെയ്തുപെയ്താറിയാല്‍
ദുഖഘനമേഘം.
വീടൊഴിഞ്ഞാല്‍പ്പിന്നെ
യയലില്‍,
അടുക്കളയില്‍,
ഉറക്കറയില്‍
ഇറ്റുവേര്‍പ്പിന്‍ മണം,
ഒരു മധുരക്കൊതി,
പൊയ്ക്കിനാവിത്തിരി
ത്തൂവിയതിന്‍ കറ.
No comments:
Post a Comment