പരമാര്‍ഥം ചൊന്നാല്‍
ഇവനൊരു വെറും
പരപ്രചാരകന്‍.
പകലിരവുകള്‍
ഉണര്‍ന്നിരുന്നെങ്ങോ
മറഞ്ഞ കാലങ്ങള്‍
തകര്‍ന്നലോകങ്ങള്‍
ചിതലരിച്ചവ,
കടലെടുത്തവ
പകുത്തു നോക്കിയും
പരതിനോക്കിയു
മെഴുത്തച്ഛന്‍മാരെ
പ്പകര്‍ത്തിവെയ്ക്കുന്നോന്‍.
ഒടുവിലായതി
ന്നടിയില്‍ നീളത്തില്‍
ഒരു കടും നീല,
കരിംകറുപ്പുമാ-
മൊരുവരപോലെ
യൊരുകുറുവാക്കും
വരച്ചു വെയ്ക്കുന്നു.
No comments:
Post a Comment