കവിതയാണെന്‍
വിരല്‍ത്തുമ്പ്
ചുണ്ട,് നട്ടെല്ല്, നാഭി.
കവിതയാണെന്റെ
ചക്രവും ചിറകും.
കവിതയാകുന്നു
കുതിരയും കിളിയും.
കവിതകൊണ്ടെന്റെ
ചുംബനം
കവിതകൊണ്ടെന്റെ
കെട്ടിപ്പിടുത്തം.
കവിതയാണെന്റെ
മേഘവും മഴയും.
കവിതയാണെന്റെ
വെയിലും നിലാവും
കവിതയാണെ-
ന്നൊഴുക്കുമിടര്‍ച്ചയും.
കവിതയൊരു ദിനം
കടലായി മാറും.
അടിതകര്‍ന്നന്ന്
ഞാനതില്‍ മുങ്ങും.
No comments:
Post a Comment