തോന്നിയ വഴികളി-
ലോളക്കുത്താ-
യൊഴുകാനാവുകി-
ലതുമാത്രം മതി.
നോക്കൂ, ഒരു നീര്‍ച്ചാലി-
ന്നക്കരെയിക്കരെയോരത്താകെ-
പ്പച്ച, തഴപ്പുകള്‍,
വേനലുമില്ല, വിഷാദവുമില്ല.
ഏറെ വിദൂരമലഞ്ഞു നടക്കും
ദാഹമതൊക്കെയുമോടിപ്പാഞ്ഞി
ങ്ങൊടുവിവിടെത്തും,
വിശ്രമമണയും.
പുഴയായാല്‍ മതി
ചുമ്മാ പാട്ടും മൂളി-
പ്പായുമൊഴുക്കായാല്‍ മതി.
ഒരു മരമായാല്‍ മതി.
പൂക്കാലത്തിലതിന്റെ സുഗന്ധം
പാരിടമാകെപ്പടരും,
തേന്‍ കനി നിറയും കാലം വന്നാല്‍
ചിറകു കടഞ്ഞവിശപ്പുകളൊക്കെയു-
മമൃതംതേടിച്ചില്ലയിലണയും.
മരമായാല്‍മതിയൊരിടത്തിങ്ങ-
നിരിപ്പില്‍ നില്‍പിലുറപ്പുണ്ടായാ-
ലതുമാത്രം മതി.
No comments:
Post a Comment