ഒരു പൂവിനെ നോക്കുന്നതിനു മുമ്പ്
കണ്ണുകള്‍ ഒന്നു കൂടെ തണുപ്പിക്കണം.
അവളെ തൊടാന്‍ കൊതിക്കും മുമ്പ്
ഒരു പൂമ്പാറ്റയായി മാറണം.
കാറ്റു കൊണ്ടു വരുമ്പോള്‍ മാത്രം
അവളുടെ സുഗന്ധമെന്തെന്നറിയണം.
ഒരു പൂവിനെ പ്രണയിക്കുന്നത്,
അവളെ ചുംബിക്കുന്നത്
ഹൃദയത്തിന്റെ ശൈശവം കൊണ്ടായിരിക്കണം.
No comments:
Post a Comment