മനുഷ്യവംശത്തിന്റെ ശബ്ദം
രാഷ്ടീയപ്രസംഗങ്ങളുടെ പരുപരുത്ത ശബ്ദമോ
മതാനുശാസനങ്ങളുടെ വരണ്ട ഒച്ചയോ അല്ല,
പല്‍്ച്ച ്രക ക്കറക്കത്തിന്റെയോ
സൈറന്‍ വിളിക്കുന്നതിന്റെയോ
ഒരു വെടിപൊട്ടുന്നതിന്റെയോ ഒച്ചയല്ല.
അത് ഒരു കുഞ്ഞ്
ആദ്യമായ് കരയുന്നതിന്റെയോ
എന്തോ ഒരു ചെറിയ സന്തോഷത്തെപ്രതി
ങ്‌ള..് ങ്‌ള്... എന്ന് ചിരിക്കുന്നതിന്റെയോ
വാ... വാ എന്ന്
കുരുവിയെ വിളിക്കുന്നതിന്റെയോ
നേര്‍ത്ത ശബ്ദം.
മനുഷ്യവംശത്തിന്റെ മുഖം
ഇരയുടെയോ വേട്ടക്കാരന്റെയോ മുഖമല്ല,
ബലിമൃഗത്തിന്റെയോ പുരോഹിതന്റെയോ മുഖമല്ല,
രാജാവിന്റെയോ പട്ടാളക്കാരന്റെയോ മുഖമല്ല,
പ്രജയുടെ ദൈന്യം നിറഞ്ഞ,
നിസ്സഹായമായ മുഖമല്ല,
അത് മരണത്തിന്റെ തൊട്ടുമുമ്പ്,
പുരാണക്കെട്ടഴിഞ്ഞ,്
എല്ലാ കടങ്ങളും തീര്‍ത്ത്,
എല്ലാ പിണക്കങ്ങളും തീര്‍ത്ത്
മക്കളോടും പ്രണയങ്ങളോടും യാത്രപറഞ്ഞ്
അവസാനത്തെ മയക്കത്തില്‍ തെളിഞ്ഞ മുഖം,
ഇത്തിിരിച്ചെരിച്ചുവെച്ച
ഒരു മുത്തശ്ശിയുടെയോ മുത്തശ്ശന്റെയോ മുഖം.
No comments:
Post a Comment