ചവച്ചിറക്കിയ ചോറുളപോലെ
ഒരു കവിതയും
ഉള്ളിലെത്തിയാ-
ലതുപോലെയവശേഷിക്കുന്നില്ല.
പിന്നെയത് ഉരുളക്കിഴങ്ങോ
വെണ്ടയോ തക്കാളിയോ അല്ല,
ഉണക്കനെല്ലിക്കയരച്ച മത്തിക്കറിയല്ല.
പുളിഞ്ചിത്തോരനോ മുളയരിപ്പായസമോ അല്ല,
ചക്കയും മാങ്ങയും പേരയും ചാമ്പയ്ക്കയും
സപ്പോട്ടയും അരിനെല്ലിക്കയുമല്ല.
പിന്നെയത് മധുരമോ ചവര്‍പ്പോ അല്ല
പലതരം പുളിപ്പുകളിലൊന്നുമല്ല.
വായിക്കുന്ന ആള്‍ വിഷദന്തദംശനമേറ്റ്
ഇലപൊഴിഞ്ഞ്, കരിഞ്ഞ്, ബാഹുകനായി.
പിന്നെ കലിയൊഴിഞ്ഞ നളനായി.
No comments:
Post a Comment