പാര്‍ഥന്മാരൊറ്റയ്ക്കല്ല
യുദ്ധങ്ങള്‍ ജയിപ്പത്.
കര്‍ണന്മാരതുപോലെ
കാലത്തില്‍ പൂണ്ടു പോകുന്നു.
എന്തൊന്നു ചെയ്യുമ്പോഴും
അരൂപി, ഒരു കൈ,യ്യൊപ്പം
കൂടുന്നു, വിലക്കുന്നു.
അദൃശ്യത, അജ്ഞേയത,
അതികാലമപാരത
എന്താഗ്രഹിക്കുന്നു തന്‍
കര്‍മ്മത്തെപ്പറ്റിയെന്നോര്‍ത്തേ
ഒരടി വെയ്ക്കുന്നുള്ളൂ
സൂക്ഷന്മാ,രുല്‍ബുദ്ധന്മാര്‍.
No comments:
Post a Comment