ഒറ്റയായിരിക്കലിനെ
ഭയക്കാതിരിക്കുകയും
വെറുക്കാതിരിക്കുകയും
അതില്‍ നിന്ന് രക്ഷപ്പെടാന്‍
ശ്രമിക്കാതിരിക്കുകയും
അതിനെ വീക്ഷിക്കുകയും
ശ്രവിക്കുകയും ശ്രദ്ധിക്കുകയും
അതില്‍ മുഴുകുകയും അലിയുകയും
അതിനെ അന്തരാ സ്വീകരിക്കുകയും
സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍
മൂകത മൗനമായി മാറുന്ന പോലെ
ഒറ്റപ്പെടല്‍
ഏകാന്തത എന്ന ഏറ്റവും മഹത്തായ
അനൂഭൂതിയായി മാറുന്നു.
No comments:
Post a Comment