അമ്മ അയലോക്കത്തെ
അമ്മിണി വല്യമ്മയോ-
ടോരോ കൂട്ടം ചൊല്ലി-
ക്കാലം മറന്നു നിന്നാറെ,
പുതു മഴപ്പച്ചപ്പാകെ-
ത്തെന്നുന്ന മിന്നായം ക-
ണ്ടല്ലെങ്കിലണ്ണാക്കൊട്ടന്‍
തെങ്ങിളം പൂ തിന്നത,്
ഉറുമ്പ,് എണ്ണപ്പുഴു,
ചക്കകൊത്തും കാക്ക,
കുയില്‍പ്പീലി,
നീളന്‍ വാലൂഞ്ഞാലാട്ടം,
അല്ലെങ്കില്‍പ്പനിച്ചപ്പൂവി-
ന്നിരുളന്‍ മഞ്ഞച്ചിരി-
യെട്ടുകാലി വലക്കമ്പി-
ക്കൊളുത്തില്‍പ്പിടയും പൊട്ടു
പാപ്പാത്തി, മീനൊറ്റിപ്പറത്ത -
മുറുമ്പിന്‍ നീളന്‍ വര...
അല്ലെങ്കില്‍ മറ്റെന്തോ ക-
ണ്ടൊക്കത്തുന്നിറങ്ങുവാ-
നുഴന്നതിന്നോര്‍മ്മയിന്നു ഞാ -
നമ്മയ്ക്കു നിവേദിപ്പൂ...
No comments:
Post a Comment