കടലില്‍ കളിക്കുന്ന പെണ്‍കുട്ടി
തിരമാലകളേക്കാള്‍ ഉയരമുള്ള
ഇളക്കങ്ങളുണ്ടാക്കുന്നു.
അവളെ മോഹിപ്പിക്കാന്‍
കടല്‍
മുത്തു നുരയുന്ന ആഴങ്ങള്‍
മലര്‍ക്കെത്തുറന്നിട്ടു.
നീയൊരു വിചിത്ര മത്സ്യമാണെന്നു കടല്‍.
എനിക്കു സ്വര്‍ണച്ചിറകുകള്‍ വേണമെന്നു
സ്വപ്നത്തില്‍ കുതിര്‍ന്ന് അവള്‍...
അപസ്മാര ബാധിതനായ ഒരു കൊടുങ്കാറ്റ്
അവളെ ചുഴിക്കകത്തേയ്ക്കു വലിച്ചു.
കുരുന്നു തുടകളില്‍
കടലുരഞ്ഞു.
കളിമതിയായി അമ്മയെ ഓര്‍മ്മവന്ന്
അവള്‍ വാവിട്ടു കരഞ്ഞു.
തിരക്കണ്ണികളില്‍ മുറുകി
ശലഭനൃത്തം പോലെ പിടഞ്ഞു.... .
ആവേശങ്ങളുടെ വേലിയിറക്കത്തില്‍
തലതാഴ്തിപ്പിടിച്ച ഒരിരുണ്ടതിര
ഉപ്പുമണക്കുന്ന ജഢം തോളിലേറ്റി
തീരത്തേയ്ക്കു നടന്നു.
No comments:
Post a Comment