വിശപ്പിന്റെയെരിച്ചിലു-
മന്നത്തിന്‍ മധുരവും
ഭോഗത്തിന്‍ ലഹരിയും
അന്ത്യത്തെ നിരാശയും
പ്രേമത്തിന്നിതളില്‍ തൊട്ടു
തലോടും സൗഖ്യങ്ങളും
ദലങ്ങള്‍ കരിയുമ്പോള്‍
മണ്ണിലേയ്ക്കറ്റുവീഴലും
നഷ്ടവും സമ്പാദ്യവും
പോകലും വീട്ടിലെത്തലും
രോഗത്താല്‍ പ്രക്ഷുബ്ദമാം
പ്രാണന്റെ പിടച്ചിലും
ശമനത്തിന്‍ വിശ്രാന്തിയില്‍
കണ്ണിലെത്തീനാളവും
അറിഞ്ഞേനൊറ്റവാക്കെന്റെ
മൂര്‍ദ്ദാവിലുമ്മ വെച്ചപ്പോള്‍.
No comments:
Post a Comment