നീരൊലിപ്പിന്റെ പാട്ടുകേ-
ട്ടയലത്തെപ്പച്ചിലപ്പൊന്ത
താളത്തില്‍ തലയാട്ടുന്നു.
ഉച്ചക്കിടാത്തന്മാര്‍
മരച്ചോട്ടിലൊളിപ്പിച്ച
വെയിലിന്‍ വെള്ളമുത്തുകള്‍
അന്തിക്കാറ്റൊളിച്ചെത്തി
കട്ടെടുത്തോടിപ്പോയി.
പാതയോരപ്പടര്‍പ്പിലെ
കാട്ടുപൂവിന്റെ കണ്ണുകള്‍
ജീവിത കഥായന
രസത്താല്‍ച്ചിരി തൂകുന്നു.
No comments:
Post a Comment