പിന്നെയും പിന്നെയുമെന്റെ മുന്നില്‍
വെയിലിന്റെ ചെത്തം വിരിച്ചു കാട്ടി
നിഴലിന്‍ പദംവെച്ചു നൃത്തമാടി
കാറ്റിന്റെ കൈകളാലൂയലാട്ടി
എന്നിട്ടുമെന്നിട്ടുമെന്തിനേ ഞാ-
നോരോ പകലും വിളിച്ചുണര്‍ത്താന്‍
ജാലകം മെല്ലെത്തുറന്നിടുമ്പോള്‍
ആദ്യമായ് കാണ്‍കയാണെന്നമട്ടില്‍
ഭീതിയോടെന്‍ പുറം തോടിനുള്ളില്‍
കണ്ണുകള്‍ പൂട്ടിയൊളിച്ചിരിപ്പൂ...
No comments:
Post a Comment