ആരെയോ തിരയുന്നൂഞാ
നജ്ഞാതനൊരാളെങ്ങോ
ആരെയെന്നറിയാതെ
എന്നെയും തിരയുന്നുണ്ടാം.
ജീവിതത്തിരക്കില്‍ ഞാ-
നൊരാളെത്തട്ടിവീഴ്ത്തുന്നു.
വാക്കിനാല്‍, വിചാരത്താല്‍,
സ്വപ്നത്താല്‍ നോവിക്കുന്നു.
അശ്രദ്ധമൊരാളെയ്‌തോ-
രമ്പെന്റെയുറക്കത്തിന്റെ
അടഞ്ഞ കണ്‍പോളയില്‍
തുളഞ്ഞു കയറുന്നു.
ആര്‍ക്കുമായല്ലാതൊരു
വേലിപ്പൂ വിടരുന്നു,
ആരോടുമാവാമൊരു
പൈതല്‍ പുഞ്ചിരിക്കുന്നൂ
No comments:
Post a Comment