6 Sept 2012
കെട്ടുംമുറുക്കും
1
പോകുമ്പോ
ളോടിയോടി
വരുമ്പോ-
ഴിഞ്ഞിഴഞ്ഞ്,
2
മിണ്ടാന്‍
പഠിച്ചതിനേക്കാള്‍
മെനക്കെടണം
മിണ്ടാതിരിക്കാനുള്ള
പഠിത്തത്തിന്.
3
നടപ്പുപാഠത്തെക്കാള്‍ കഠിനം
ഇരിപ്പു പാഠം
4
കെട്ടിയതിനേക്കാ-
ളേറെമുറുകിയിരുന്നു
അഴിക്കാന്‍
നോക്കിയപ്പോള്‍.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment