എന്നെയെനിക്കു
നേര്‍മുന്നില്‍ കാട്ടിത്തന്നു
ഇത്തിരിയോളംപോന്നൊ-
രടയ്ക്കാക്കിളിപ്പെണ്ണ്.
കനമറ്റവള്‍.
കറുപ്പെന്നും വെളുപ്പെന്നും
കാണാവുന്നവള്‍..
അടയിരിപ്പിനായി മാത്രം
ജീവിയ്ക്കുന്നവള്‍.
കുഞ്ഞിക്കൊക്കുമാത്രം
പുറം കാട്ടി
അവളെപ്പോഴും കൂട്ടില്‍.
അത്യപൂര്‍വ്വം സന്ധ്യയില്‍
ഇലമൂടലിലൊളിഞ്ഞിരുന്നു മൂളുന്നത്
നെഞ്ചിനുള്ളില്‍ നിന്നൊരിക്കലുമെനിക്കു
പുത്തെടുക്കാനാവാത്തൊരു
നിലവിളിക്കുന്ന പാട്ട്.
അവളറിയുന്നുണ്ടാവുമോ
അവളെ
അവള്‍ക്കാവുന്നതിനെക്കാള്‍
ഒളിച്ചുപിടിക്കുന്ന എന്നെ?
1 comment:
adykakili evidea...?
Post a Comment