യാത്രപറയുമ്പോള്‍
ആ കൊച്ചുപള്ളിക്കൂടത്തിനുമുന്നില്‍
പച്ചപ്പാവാടയുടുത്തൊ-
രൊന്നാം തരക്കാരിയെപ്പോലെ
ഭയന്നും
അമ്മേയമ്മേയെന്നു സങ്കടപ്പെട്ടും
ഒരു കൊച്ചുപൂമരത്തൈ
വിറച്ചു നില്‍പുണ്ടായിരുന്നു.
തിരികെച്ചെല്ലുമ്പോള്‍
പൂവുകൊണ്ടും തളിരുകൊണ്ടും പന്തലിട്ട
ഒരമ്മമരമരത്തണണലില്‍
ഇടംകൈയ്യും വലംകയ്യുംചുറ്റി
കിളിക്കുറുകല്‍കേട്ടുമയങ്ങി
ഒരു കൊച്ചു പള്ളിക്കൂടവും.
1 comment:
mashea...orupad eshtay....valarea lalithamaya varikal...enalum athinulil enthkeyo undenu thonuu...orupad ezhuthanam.....kalam maykila mashea aksharagal...enik urapund
Post a Comment