കടലില്‍ കളിക്കാനിറങ്ങിയ പെണ്‍കുട്ടിയോട്
ഒരു ചെക്കന് തിര
വല്യ ഇഷ്ടത്തിലായി.
കുറേ നേരം തൊട്ടു.
കുറേ ഉമ്മ വെച്ചു.
ഇനിയെനിക്കു നിന്നെ പിരിയാനാവില്ല.
അവന് പറഞ്ഞു.
ഞാനും നിന്റെ കൂടെ വരുന്നു.
നിന്നെ ഞാനെവിടെ ഒളിപ്പിക്കും?
അവള് അമ്പരപ്പോടെ ചോദിച്ചു?
നിന്റെ ശരീരത്തിന്റെ അടിയില്‍,
തിര പറഞ്ഞു.
നിന്റെ മനസ്സിനെക്കാളും ആഴത്തില്‍.
അപ്പോള്‍ നിനക്കു നൃത്തമാടാന്‍ കടല്‍ വേണ്ടേ?
സ്വപ്നം കണ്ടുറങ്ങാന്‍ ആകാശം വേണ്ടേ?
നീയൊരു പൊട്ടത്തിയാ....
തിര പറഞ്ഞു
നിന്റെയുള്ളിലാണേറ്റവും
ആഴമുള്ള കടല്‍.
ഏറ്റവും വലിയ ആകാശം..
നക്ഷത്രങ്ങളെക്കാള്‍ തിളക്കമുള്ള നക്ഷത്രങ്ങള്‍...
2 comments:
orupad azhamula manasil...arum ariyathea orupad olichu vech sookshikakm.....
sathyamaya varikal....
orupad azhamula manasil...arum ariyathea orupad olichu vech sookshikakm.....
sathyamaya varikal....
Post a Comment