മനുഷ്യന്നു നല്‍കിയ ദുഖങ്ങളുടെ പേരില്‍
ദൈവം പലപ്പോഴും വ്യസനപ്പെട്ടിരിക്കും.
ദൈവം പക്ഷെ
അതിലുമെത്രയോ കൂടുതല്‍
കുറ്റബോധപ്പെട്ടിരിക്കും
നിരാശിതനായിരുന്നിരിക്കും
മനുഷ്യനു നല്‍കിയ സുഖങ്ങളുടെ പേരില്‍,
സമ്പന്നതയുടെ പേരില്‍....
അതവനെ അന്തസ്സാരശൂന്യനും
ആഴമറ്റവനും
പൊങ്ങുപോലെ കനമറ്റവനുമാക്കിയല്ലോ
എന്നോര്‍ത്ത്...
No comments:
Post a Comment