1
പകുതി നേരുകള്‍
നിഴലെഴുതുന്നൂ,
വെയിലെഴുതുന്നൂ
പകുതി നേരുകള്‍.
2
നടക്കുന്നോ
രെത്തുന്നേട-
ത്തെത്തൂന്നു
നില്‍ക്കുന്നോരും....
3
പഴേ വഴി
പഴേ വഴിയോരം
പഴയ കാല്‍വെപ്പുകള്‍...
4
എച്ചിലായൊന്നുമില്ലാതെ
യുണ്ണുവാന്‍ പഠിച്ചുവോ,
മുദ്രകള്‍ ബാക്കിയാക്കാതെ
നടക്കാനറിയാമോ?
ഒച്ചയേ വരുത്താതെ-
പ്പറയാന്‍ ശീലിച്ചുവോ....?
No comments:
Post a Comment