ആയിത്തീര്‍ന്നത്- ആണ്.
എത്തിയത്, നിറഞ്ഞത്,
ഇനിയൊന്നും സാധ്യമല്ലാത്തത്,
എവിടേം പോകാനില്ലാത്തത,്
മടങ്ങിയെത്തിയത്,
ആണി തറച്ചെന്നപോലുറച്ചുപോയത്,
മഞ്ഞു മലപോല്‍ മരവിച്ചത്,
അങ്ങോട്ടോ ഇങ്ങോട്ടോ
നീങ്ങുക സാധ്യമല്ലാത്തത,്
അവസാനിച്ചത്
എല്ലാ ആണ് കളും.
സെന്‍ കഥയിലെന്ന പോലെ
ഇനിയൊഴിച്ചാല്‍ തുളുമ്പും.
ഒന്നും ആയിട്ടില്ലാത്തതു കൊണ്ട,്
എവിടേം എത്തീട്ടില്ലാത്തതുകൊണ്ട,്
ഇപ്പഴും അടുപ്പിമ്മേലിരുന്നു
വേവുകയായതു കൊണ്ട്
ഞാനാണല്ലേ...
No comments:
Post a Comment