വീട്ടിന്നുള്ളി-
ലൊളിച്ചു കടത്തി സൂക്ഷിച്ചു
ഞാനൊരു പുറംലോകം.
വഴികളും ദൂരങ്ങളും.
മഴയും വെയിലും.
കാറ്റും മരങ്ങളും.
പുഴയും ഒഴുക്കും.
കയറ്റം ഇറക്കം ആഴം.
ജനതയും വിജനതയും.
ഇന്നലെയും നാളെയും.
മരിച്ചവരും പിറക്കാനിരിക്കുന്നോരും.
ജനനമരണത്തിനു പുറത്തെ മൂകതയും.
ബുദ്ധന്‍മാരും അതിക്രമികളും
ഒരേകാട്ടിലെ
സിംഹവും മുയലും പോലെ
പരസ്പരം ബന്ധിതരായി.
യേശുവിന്റെ കടലുനടത്തം.
മണല്‍ യുദ്ധത്തിലെ നിലവിളി.
ദൈവവും ചെകുത്താനും
ഇരുന്നിരുന്നുരുകിയേടത്ത്
ഉറക്കുത്തിയതിന്റെ പൊടി.
ചൂലും കോരിയുമെടുത്ത്
വീട്ടിനുള്ളില്‍
ഓടിയോടി നടന്നു
ഒരു പെണ്‍കാറ്റ്...
.
No comments:
Post a Comment