ഇനി നീ ഒറ്റയാവില്ല.
ഇനി വേദനിക്കില്ല .
ഇനിയില്ല രോഗം, ദുഖം,
വേണ്ടി്‌നി ഭയപ്പാടുകള്‍.
ഇനിമേലലയേണ്ട,
നാളകള്‍ നെയ്തു കൂട്ടേണ്ട.
ഇനി മത്സരിക്കേണ്ട,
വെറുക്കേണ്ട, യുദ്ധം വേണ്ട.
ഇനിയിന്നലെകള്‍ തന്ന
ഭാരങ്ങള്‍ ചുമക്കേണ്ട.
ഓര്‍മ്മച്ചതുപ്പും താണ്ടി
സഞ്ചാരമിനി വേണ്ട.
സ്വപ്നത്തില്‍ മായക്കൂട്ടില്‍
തലതല്ലിപ്പിടയേണ്ട.
ഇനി നീ നിസ്സാരനാം
ഏഴയല്ലനാഥന-
ല്ലിനിനീയിരയല്ലല്ല-
ല്ലോട്ടംവേണ്ടൊളിക്കേണ്ട.
ഇനിനീയാകാശവു-
മതിലൊറ്റ നക്ഷത്രവും.
എന്നോതിയല്ലേമെല്ലെ
ജീവിതപ്പടര്‍പ്പില്‍നി-
ന്നനുതാപപൂര്‍വ്വം മൃത്യു-
വടര്‍ത്തീ മുല്ലപ്പൂക്കള്‍.
No comments:
Post a Comment