അമ്മയെ കയ്ക്കുന്നെന്ന്
കുഞ്ഞുമോള്‍.
കെര്‍വ്വിച്ചുംകൊ-
ണ്ടമ്മൂനുവേണ്ടീയമ്മെ-
യെന്നവളെന്നെച്ചുറ്റി-
പ്പടര്‍ന്നു പിടിക്കുമ്പോ-
ളൊളികണ്ണിട്ടു നോക്കി ഞാന്‍
അരച്ചിട്ട ചെന്നിനായക-
സൂത്രത്തിന്‍ ഫലപ്രാപ്തി-
യേകിയ സന്തോഷത്തിന്‍
കുസൃതിച്ചിരിയല്ലീ-
ത്തൂവെള്ള പെണ്‍പിറാവിന്റെ
കണ്ണിപ്പോള്‍ തുളുമ്പിപ്പോകും
ഇലവക്കിലുരുണ്ടുകൂടിയോ-
രൊരുപൊട്ടു വെള്ളത്തുള്ളി.
ഇത്തിരിക്കയ്പ്പിച്ചപ്പോ-
ളമ്മയെമതിയായല്ലേ
യെന്നവള്‍ വിതുമ്പാതെ.
മിണ്ടീല ഞാനാമുന
ഗതിമാറിയാണെങ്കിലു-
മിത്തിരിയുള്ളില്‍ക്കൊണ്ട
നോവാല്‍ പൊള്ളിയെങ്കിലും.
No comments:
Post a Comment