ഓട്ടങ്ങളോരോ വിധം
കുത്തിരിപ്പൊറ്റത്തരം.
പലേ നിറങ്ങള്‍ക്കു-
മൊളിക്കാന്‍ കറുപ്പൊന്ന്.
കാക്കത്തൊള്ളായിരം
നുണകള്‍,
നേരായൊരേയൊന്ന്.
വേഷങ്ങള്‍ പലേ ഡിസൈന്‍
നഗ്നതയ്‌ക്കൊരു ഡിസൈന്‍
മിണ്ടാട്ടമോരോ ആള്‍ക്കും
സ്വന്തമായൊരു ഭാഷ.
മിണ്ടാതിരിക്കുന്നേര
മെല്ലാര്‍ക്കുമൊരേ ഭാഷ
കടകള്‍ പലേ തരം
കടത്തിണ്ണയൊരേ തരം
കുതറിച്ച പലേ വിധം
ചങ്ങലയൊരേ വിധം.
ജീവിതം പല പോസില്‍
മരണമൊരൊറ്റപ്പോസില്‍.
No comments:
Post a Comment