ഒരുവള്‍ മഴയ്ക്ക്
ക്ലാസിലേയ്ക്കു പിടിച്ചു കയറാന്‍
കൈ നീട്ടിക്കൊടുത്തു.
ഒരു തൊട്ടാച്ചിണുങ്ങിച്ചെക്കനോട്
കരച്ചില്‍ കിടക്കപ്പായില്‍
വെച്ചുമറന്നുപോയി.
അവനാകെ കുടുങ്ങി.
സ്‌ക്കൂള്‍ ബസ്സ്
വരാന്‍ വൈകീട്ടു പോലും
അവനൊച്ച പൊങ്ങീല്ല.
ഉറുമ്പുകള്‍ക്ക് പിന്നാലെ ഒരുവള്‍്
ഇരുട്ടറയിലേയ്ക്കു പോയി.
നീയാണിനി ഇവിടുത്തെ രാജ്ഞി:
ഉറുമ്പു മുത്തശ്ശി പറഞ്ഞു
വരി വരിവരിയായിച്ചെന്ന്
യുകെജി മിസ്സിനെ തിന്നു തീര്‍ക്കണം;
രാജ്ഞിയുടെ ആദ്യ കല്പന.
ഞാനെന്റെ ഊഞ്ഞാലും
എന്റെ ആട്ടവുമാണ്,
ഓലഞ്ഞാലി
ഒരു പുറന്നോട്ടക്കാരനെ കൊതിപ്പിച്ചു .
ഒരുവള്‍ ഒരാശ്വാസത്തിന്
അമ്മയുടെ മുഖം ഓര്‍മ്മിച്ചു നോക്കി.
സ്ലേറ്റിലെ പൂമ്പാറ്റച്ചിത്രംപോലെ
എങ്ങനെയോ മയഞ്ഞു പോയി.
ടീച്ചറുടെ
പൂച്ചപ്പാട്ടിനെക്കാളുയരത്തില്‍ പറന്നു
അവളുടെ അളമുട്ടിയ നിലവിളി.
No comments:
Post a Comment