18 May 2012

പ്രേതഭവനം.



എന്തൊരു പുരയായിയിരുന്നു. 
ഓലയും വൈക്കോലും മേഞ്ഞത്.
 മണ്ണില്‍വേര്, 
മരംപോലത്തെ പടര്‍പ്പ്.
എത്രയിരുത്തമിരുന്നാലും 
ഇടമെത്രയോ ബാക്കി. 
വിശന്നോനുകഞ്ഞി. 
ദാഹിച്ചോനു വെള്ളം. 
തളര്‍ന്നോന് തണല്. 
ഇരുട്ടിലുഴലുമ്പം 
ചൂട്ടുകത്തിച്ചുനീട്ടും.്. 
കോലായില്‍ കൂടിയിരിപ്പ്,
കിസ്സപറച്ചില്‍,
കപ്പേംകണ്ടിക്കേങ്ങും കട്ടഞ്ചായേം.
നാടകോം, ഞാട്ടിപ്പാട്ടും.
എല്ലാ നന്മകള്‍ടേം അമ്മവീട്, 
അടുക്കളയിലണയാത്ത അഗ്നി.
കണ്ണും കാതുമുള്ള 
തൊട്ടാലറിയുന്ന 
വിളിച്ചാല്‍ കേള്‍ക്കുന്ന മൂര്‍ത്തി. 
ഇപ്പൊ നോക്ക്, 
ആസ്തി പെരുകി, ആളുമാറി.
കാലത്തിനൊത്ത് കൊട്ടാരമായി, 
അനന്തരവന്മാരേമാന്മാരായി. 
പടിഞ്ഞാറ്റയില്‍ പിശാച്. 
ഇന്നാളൊരച്ഛനെ അന്തിമടക്കത്തില്‍ 
വെട്ടിക്കീറി ചോരകുടിച്ചത്രെ..



No comments: