ഏകാന്തതയ്ക്ക് പല മാനങ്ങളുണ്ട്.
കടല്‍ത്തീരത്തെ ഏകാന്തത,
കാടിന്റെ ഏകാന്തത,
ഒരു മലയടിവാരത്തേത,്
കുന്നിനുമോളിലെ,
പാറയിടുക്കുകളിലെ,
പുഴപ്പരപ്പില്‍ രാത്രിയില്‍
ഒരോടത്തില്‍ അലയുമ്പോഴത്തെ,
ഒരൂടുപാതയിലെ,
കോണ്‍ക്രീറ്റുവീടിന്നകത്തെ ,
ബാല്‍ക്കണിയിലെ,
ഒഴിഞ്ഞ വരാന്തയിലെ.
പ്രഭാതത്തിന്റെ തണുത്ത ഏകാന്തത,
ഉച്ചയിലെ പരിക്ഷീണമായ ഏകാന്തത.
സായന്തനത്തിലെ ശോണഛവിയാര്‍ന്ന ഏകാന്തത.
ഒറ്റയാകുമ്പോഴെത്തേയും
ഒരുമിച്ചായിരിക്കലിന്റെയും ഏകാന്തതകള്‍,
പ്രണയത്തിന്റെ, ദുഖത്തിന്റെ,
വേദനയുടെ, വേര്‍പാടിന്റെ,
മരണസാന്നിധ്യത്തിലെ ഏകാന്തതകള്‍.
ഋതുക്കള്‍ക്കൊത്ത് ഏകാന്തത
പൂവണിയുകയും തളിര്‍ക്കുകയും
ഇലപൊഴിക്കുകയും വരളുകയും
വിങ്ങുകയും സാന്ദ്രമാവുകയും.
ഏകാന്തത വൃക്ഷത്തെ ഒരു വനമാക്കിമാറ്റുന്നു.
ഒരൊറ്റപ്പക്ഷിയെ ദൈവദൂതനാക്കുന്നു.
സഞ്ചാരിയെ പ്രയാണിയാക്കുന്നു.
ജീവന്മാര്‍, ദേശാടകര്‍
ഏകാന്തതയുടെ ഒരുതീരത്തുനിന്നു
മറ്റേതീരത്തേയക്ക്
പലചിറകുകളിലേറി പറക്കുന്നു.
No comments:
Post a Comment