പെണ്‍പിരിഞ്ഞൊറ്റയ്ക്കു
കഴിയുന്ന ഋതുവിലെന്‍
പുലരിയും പെണ്ണ്,
ഉച്ചയും സന്ധ്യയും
രാത്രിയും പെണ്ണ്.
കാര്‍മ്മുകില്‍ പെണ്ണുങ്ങള്‍.
കാറ്റുകള്‍ പെണ്ണുങ്ങള്‍.
പെണ്‍ പൂക്കള്‍,
പറവകള്‍ ,
തുമ്പികള്‍,
ശലഭങ്ങള്‍...
വാതില്‍ക്കലിടറുന്ന
വാക്കുകള്‍ പെണ്‍മയം.
വിറകടുപ്പില്‍ വെന്ത
തോന്നലുകള്‍ പെണ്‍മയം.
പെണ്‍നനവ് മണ്ണില്‍
പെണ്‍ വിരിവ് മഴവില്ല് വാനില്‍.
യാത്രകള്‍ വിളിപ്പതോ
പെണ്ണിന്റെയൊച്ചയില്‍.
ദൂരങ്ങള്‍,
ദൈവങ്ങള്‍,
സ്വപ്നങ്ങള്‍,
മായകള്‍,
ഒക്കെയും അത്രമേല്‍ പെണ്‍മയം,
മൃദുലം.
പെണ്ണിന്നു ദാഹിച്ച
ഋതുവില്‍ മരിക്കില്‍
പെണ്ണിന്റെ നാഭിയിലുറക്കം,
നിതാന്തം...
No comments:
Post a Comment