നിദ്രയ്ക്കുമുന്നേയെല്ലാം
അടുക്കിപ്പെറുക്കി വെയ്ക്കുക,
മോറിത്തുടച്ചൊക്കെയും
മുന്നേപ്പോല്‍ മൂടി വെയ്ക്കുക.
മനസ്സിന്റെ നിലത്തുറ്റു
വാക്കിന്റെ ചോരക്കറ
മായാതെ ബാക്കിയുള്ളതു
തുണി നനച്ചൊപ്പി മാറ്റുക.
ഓര്‍മ്മയില്‍പ്പൂട്ടിയിട്ടോരെ
തുറന്നു വിട്ടേയ്ക്കുക.
കാലടി കൈവെള്ളയു
മൊന്നൂടെ തുടയ്ക്കുക,
ആരോടുമല്ലാതെന്നാ
ലാരോടുമാവാമെന്നു
ഹൃദയത്തില്‍ ചിരിക്കുക.
പിന്നെയെന്നേയ്ക്കുമാ
യെന്നപോല്‍ കണ്ണടയ്ക്കുക.
1 comment:
vayicha kavithakalil orupad eshtamayath....
Post a Comment