4 Jan 2008

ആള്‍വരകള്‍

വരകള്‍
അവരെയാരെയും
വരച്ചില്ല.
കീറക്കറ്റലാസിന്റെ
മണല്‍മുറ്റത്ത്‌
പെരുവിരലൂന്നി നിന്ന്
ഇറ്റതുകണ്ണുകൊണ്ടൊരിടത്തേയ്ക്കും
വലതുകണ്ണുകൊണ്ടൊരിടത്തേയ്ക്കും
നോക്കി.
ചിരിക്കയാണെന്നും
കരച്ചിലാണെന്നും
തോന്നി.ദൈവമോ
പിശാചോ ആയില്ല.
ഒരട്ടഹസത്തിലോ
അതിഭാഷണത്തിലോവെറും
ദുരാര്‍ത്തിയിലോ
അവസാനിച്ചു.
അതിസാധാരണതയാല്‍ പറഞ്ഞു
ഫലിപ്പിക്കാവുന്ന
കഥയായില്ല.
മണ്ണുമറഞ്ഞപ്പോള്‍
ഇലയില്‍ ഓര്‍മ്മയുടെ
എച്ചിലുപോലും
ബാക്കിവെച്ചില്ല.

1 comment:

കണ്ണുനീര്‍ ......... said...

വരകള്‍ ഏതുമാവട്ടെ! എല്ലാവര്‍ക്കും ഓരോ കാരണമുണ്ടാവും
ഇനിയും തുടരുക ,എല്ലാം സ്നേഹമായി കരുതുക, എന്റെ വാക്കിനെ അയല്‍ക്കാരന്റെ ഉപദേശമായി കടലാസില്‍ എഴുതി ചുമരില്‍ തൂക്കുക.. കവിതകളെ അട്ടഹാസമാക്കുക, പ്രണയത്തെ "പാര്‍ക്കിന്‍സണ്‍സ്‌" എന്ന രോഗിയായി കരുതുക,

ആരും കാണുന്നില്ലേ ഈ മഹാന്റെ പിന്നിലെ ചെമ്പരത്തി പൂവ്‌ ( എന്ന്‌ പറയാതിരിക്കുക)

നിങളുടെ ശിഷ്യന്‍